¡Sorpréndeme!

മുസ്ലിമിനെ കൊന്ന ശംഭുലാലിന്റെ അക്കൗണ്ടിലേക്ക് ലക്ഷങ്ങള്‍ | Oneindia Malayalam

2017-12-14 53 Dailymotion

516 People from across India Donate 3 Lakh to Shambhulal Regar

മുസ്ലിം യുവാവിനെ മർദിച്ച് കൊലപ്പെടുത്തുന്നതിൻറെ ദൃശ്യങ്ങള്‍ ഞെട്ടലോടെയാണ് രാജ്യം കണ്ടത്. കൊലപാതകിയായ ശംഭുലാലിനെയും നാം ദൃശ്യങ്ങളില്‍ കണ്ടതാണ്. ഇതേ ശംഭുലാലിന് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷങ്ങള്‍ സംഭാവന ലഭിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. ശംഭുലാലിൻറെ ഭാര്യ സീതയുടെ അക്കൌണ്ടിലേക്ക് ഇതുവരെ 3 ലക്ഷത്തോളം രൂപ വന്നെന്നാണ് റിപ്പോർട്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിഷയത്തില്‍ പോലീസ് ഇടപെട്ടു. പശ്ചിമബംഗാള്‍ സ്വദേശിയായ തൊഴിലാളി മുഹമ്മദ് അഫ്രാസുലിനെയാണ് മര്‍ദ്ദിച്ച ശേഷം ശംഭുലാല്‍ കൊലപ്പെടുത്തിയത്. ലവ് ജിഹാദിനുള്ള മറുപടി എന്ന പറഞ്ഞായിരുന്നു കൊലപാതകം. ഇയാള്‍ പോലീസ് കസ്റ്റഡിയിലാണ്. തുടര്‍ന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശംഭുലാലിന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം വരാന്‍ തുടങ്ങിയത്. 516 പേരാണ് സീതയുടെ അക്കൗണ്ടിലേക്ക് പണം അയച്ചിരിക്കുന്നത്. സീതയുടെ അക്കൗണ്ടിലേക്ക് പണം അയച്ചതിന്റെ റസീപ്റ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച രണ്ട് വ്യാപാരികളെ പോലീസ് അറസ്റ്റ് ചെയ്തു. പണം അയച്ച ശേഷം ഇവര്‍ റസീപ്റ്റിന്റെ ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു.